Connect with us

Kerala

സീറ്റ് തര്‍ക്കം; പൊന്നാനിയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

Published

|

Last Updated

പൊന്നാനി | മലപ്പുറം പൊന്നാനിയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ ബാലനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം – സിപിഐ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തര്‍ക്കം നിലനിന്നിരുന്നു.

Latest