ട്രംപ് വൈറ്റ്ഹൗസ് വിട്ടാല്‍ ഉടൻ വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യ

Posted on: November 8, 2020 10:08 pm | Last updated: November 8, 2020 at 10:08 pm

വാഷിംഗ്ടണ്‍ | യുഎസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ജീവിതത്തിലും തിരിച്ചടി. ട്രംപ് വൈറ്റ്ഹൗസിന്റെ പടിയിറങ്ങിയാല്‍ വിവാഹമോചനം നേടാന്‍ ഭാര്യ മെലാനിയ ഒരുങ്ങിയിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരുടെയും 15 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിച്ചുവെന്ന് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപും മെലാനിയയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ്ഹൗസില്‍ ഇരുവരും പ്രത്യകം കിടപ്പുമുറിയിലായിരുന്നു കഴിഞ്ഞിരുന്നത്.

ട്രംപ് പ്രതികാരം ചെയ്യുമോ എന്ന ഭയത്താലാണ് മെലാനിയ ഇത്രയും കാലം വൈറ്റ്ഹൗസില്‍ തുടര്‍ന്നത് എന്നാണ് ന്യൂമാന്‍ പറയുന്നത്. 2016ല്‍ ട്രംപ് യുഎസ് പ്രസിഡന്റായപ്പോള്‍ മെലാനിയ ദുഖിതയായിരുന്നുവെന്നും ന്യൂമാന്‍ പറയുന്നു.