Connect with us

Socialist

'ആ അച്ചാറിന് ഇല്‍മിന്റെ മണം'

Published

|

Last Updated

മുസ്ലിയാക്കന്മാരെ കുറിച്ച് താന്‍ കാലങ്ങളായി ധരിച്ചുവെച്ചതെല്ലാം ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണ അനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ സുറാബ്. ഫേസ്ബുക്കിലാണ് അദ്ദേഹം അനുഭവം വിവരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗെയ്റ്റ് തുറന്നു രണ്ടു മൗലിയാമ്മാർ വരുന്നു. താടി. തലേക്കെട്ട്. ഊതിന്റെ മണം. ഒന്നുകിൽ റസീറ്റ് ഉണ്ടാകും. അല്ലെങ്കിൽ കലണ്ടർ. പിരിവായിരിക്കും.

എന്നാൽ ഇവർ അങ്ങനെയല്ല. സന്ദർശനവും അതിനല്ല. അടച്ചുപൂട്ടലിന്റെ പോരാളികൾ. അതിലൊരാൾ പറഞ്ഞു : മദ്രസ്സയില്ല. ഓത്തില്ല. പാഠവും പഠിപ്പുമില്ല. ജീവിതം വളരെ കഷ്ട്ടം. രണ്ടാമൻ പറഞ്ഞു : അച്ചാറുണ്ടാക്കലാണ് ഇപ്പോഴത്തെ തൊഴിൽ. ജീവിക്കേണ്ടേ?

ബേഗ് തുറന്ന് മാങ്ങ, നാരങ്ങ, ഈത്തപ്പഴം അച്ചാറുകൾ എടുത്തു കാണിച്ചു. കൂടെ ഈത്തപ്പഴത്തിന്റെ പാക്കറ്റുകളും. ഞാൻ രണ്ടു കുപ്പി അച്ചാറും ഒരു പൊതി ഈത്തപ്പഴവും വാങ്ങി. എല്ലാംകൂടി 250/ക.

സന്തോഷത്തോടെ അവർ പോകുമ്പോൾ ഞാൻ പറഞ്ഞു : ഏതാണ്ട് എന്റെ കാര്യവും ഇങ്ങനെയൊക്കെതന്നെയാണ്. പലതും ഓൺലൈൻ പരിപാടികളായതുകൊണ്ട് ഒന്നും തടയുന്നില്ല.

അവർ പോയപ്പോൾ ഞാനെന്നെത്തന്നെ കുറ്റപ്പെടുത്തി. എഴുത്തിൽ ഞാനേറെ പരിഹസിച്ചിട്ടുള്ളത് ഇവരെയാണല്ലോ. സുഖിയന്മാരാണെന്നും, വിയർക്കാത്തവരാണെന്നും പറഞ്ഞ്.

കാലം പലതും മായിക്കുന്നു. എഴുതുന്നു. സത്യത്തിൽ അച്ചാറ് കൂട്ടിയപ്പോൾ ഇൽമിന്റെ ( അറിവ് ) മണമായിരുന്നു.

Latest