Connect with us

International

അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം; എന്നാല്‍ അവസാനത്തെയാളാകില്ല: കമല

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാമെങ്കിലും അവസാനത്തെ ആളായിരിക്കില്ലെന്ന് കമല ഹാരിസ്. ഇന്നത്തെ രാത്രി കാണുന്ന കൊച്ചു പെണ്‍കുട്ടിക്കു പോലും അത് സാധ്യമാകുന്ന രാജ്യമാണിതെന്ന് മനസ്സിലാകുമെന്ന് ഡെലവെയറില്‍ നടന്ന വിജയാഘോഷ റാലിയില്‍ പ്രസംഗിക്കവെ കമല പറഞ്ഞു.

തുല്യതക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്ന് പറഞ്ഞ അവര്‍ അമേരിക്കന്‍ ജനത ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചെന്നും വ്യക്തമാക്കി. ഉന്നത സ്ഥാനത്തേക്കുള്ള പാതയില്‍ മാതാവ് ശ്യാമള ഗോപാലന്റെ ത്യാഗവും കമല അനുസ്മരിച്ചു.

---- facebook comment plugin here -----

Latest