Connect with us

National

ബീഹാറില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; മൂന്നാം ഘട്ടത്തില്‍ 55.22 ശതമാനം പോളിംഗ്

Published

|

Last Updated

പറ്റ്‌ന | ബീഹാറില്‍ അവസാന ഘട്ട വോട്ടെടുപ്പില്‍ 55.22 ശതമാനം പോളിംഗ്. 2.35 കോടി വോട്ടര്‍മാരാണ് മൂന്നാം ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു പോളിംഗ്.

78 നിയമസഭാ സീറ്റുകളിലേക്കായിരുന്നു ഇന്ന് വോട്ടെടുപ്പ്. 1204 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സീമാഞ്ചല്‍, മിതിലാഞ്ചല്‍ മേഖലകളിലെ 16 ജില്ലകളിലാണ് ഇന്ന് പോളിംഗ് നടന്നത്. ഇവിടങ്ങളില്‍ പല സീറ്റുകളിലും എന്‍ഡിഎക്കും മഹാസഖ്യത്തിനും പുറമെ മറ്റു പ്രാദേശിക കക്ഷികളും മത്സരരംഗത്തുണ്ടായിരുന്നു.

പുരിനിയയില്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. മുസാഫര്‍പൂരില്‍ കായലിന് കുറുകെ താത്കാലിക പാലം പണിത് ജനങ്ങള്‍ വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കി.

നവംബര്‍ പത്തിനാണ് ബീഹാറിലെ വോട്ടെണ്ണല്‍.

---- facebook comment plugin here -----

Latest