Connect with us

Kerala

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി

Published

|

Last Updated

ബെംഗളൂരു |  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതി നാല് ദിവസത്തേക്ക് നീട്ടി.

കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരുന്നമുറക്കാണ് കസ്റ്റഡി കാലാവധി ഇ ഡിയുടെ ആവശ്യ പ്രകാരം നീട്ടി നല്‍കിയത്.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന കണ്ടെടുത്തതായി ഇ ഡി കോടതിയെ അറിയിച്ചു. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നാണ് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇ ഡി പറയുന്നത് കള്ളമാണെന്ന് ബിനീഷിന്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇ ഡി ചികിത്സ നിഷേധിച്ചതായി അഭിഭാഷന്‍ പറഞ്ഞു. ഇരു കക്ഷികളേയും കേട്ട ശേഷമാണ് നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടിയത്.

 

---- facebook comment plugin here -----

Latest