ന്യൂഡല്‍ഹി | പുതിയ ആള്‍ട്രോസ് എക്‌സ് എം പ്ലസ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഏഴ് ഇഞ്ച് വരുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആണിതിനുള്ളത്. 6.6 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ഹ്യൂണ്ടായ് പുതിയ ഐ20 ഇന്ത്യന്‍ വിപണിയിലിറക്കി ദിവസങ്ങള്‍ക്കകമാണ് പരിഷ്‌കരിച്ച ആള്‍ട്രോസുമായി ടാറ്റ എത്തുന്നത്. പുതിയ മോഡലില്‍ നിരവധി സവിശേഷതകളുണ്ട്. പെട്രോളില്‍ മാത്രമാണ് പുതിയ ആള്‍ട്രോസ് ഉള്ളത്.
ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും സപ്പോര്‍ട്ട് ചെയ്യുന്ന സ്‌ക്രീനാണിതിനുള്ളത്. ആർ16 വീല്‍, അടിപൊളി വീല്‍ കവര്‍, റിമോട്ടുള്ള മടക്കാവുന്ന കീ, വോയ്‌സ് കമ്മാന്‍ഡ് റികഗ്നിഷന്‍ തുടങ്ങിയവയുമുണ്ട്.