Connect with us

Kerala

ബി ജെ പിയിലെ വിഭാഗീയത: കെ സുരേന്ദ്രനെ താക്കീത് ചെയ്ത് ആര്‍ എസ് എസ്

Published

|

Last Updated

കൊച്ചി |  കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതിന് ശേഷം കൂടുതല്‍ രൂക്ഷമായ ബി ജെ പിയിലെ വിഭാഗീയതയില്‍ ആര്‍ എസ് എസിന്റെ ഇടപെടല്‍. പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി ഒരു വിഭാഗം നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ആര്‍ എസ് എസ് താക്കീത് ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകും ബി ജെ പിക്ക് ഉണ്ടാകുകയെന്ന് എറണാകുളത്തെ ആര്‍ എസ് എസ് കാര്യലയത്തിലേക്ക് വിളിപ്പിച്ച് സുരേന്ദ്രനോട് ആര്‍ എസ് എസ് നേതൃത്വം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടണം. പരാജയപ്പെട്ട സംസ്ഥാന പ്രസിഡന്റ് എന്ന പേര് കേള്‍പ്പിക്കരുത്. വിഭാഗീയത അവസനാപ്പിക്കണം. എതിര്‍ വിഭാഗത്തിനും പരിഗണന നല്‍കണം. സംസ്ഥാന അധ്യക്ഷന്‍ എന്ന സ്ഥാനം ഇല്ലാതായല്‍ രാഷ്ട്രീയ വിസ്മൃതിയായിരിക്കും ഫലമെന്നും ഇത് തുടരരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സുരേന്ദ്രന്റെ എതിരാളിയായ ശോഭ സുരേന്ദ്രനേയും ആര്‍ എസ് എസ് നേതൃത്വം വിളിപ്പിച്ചു. കെ സുരേന്ദ്രന്‍, വി മുരളീധരന്‍ ഗ്രൂപ്പിനെതിരെ പരസ്യ പ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് ശോഭയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. കുമ്മനം രാജശേഖരനെതിരായ പരാതിയും ഒ രാജഗോപാലടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അവഗണികുന്നതും സുരേന്ദ്രന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ താക്കീത്.

---- facebook comment plugin here -----

Latest