Connect with us

International

പെന്‍സില്‍വാനിയയിലും വന്‍ മുന്നേറ്റം; ബൈഡന്‍ പ്രസിഡന്റ് പദവിക്കരികെ

Published

|

Last Updated

വാഷിങ്ടണ്‍ | പെന്‍സില്‍വാനിയയിലും വന്‍ മുന്നേറ്റം നടത്തി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. 2016-ല്‍ ട്രംപ് വിജയിച്ച സ്റ്റേറ്റാണ് പെന്‍സില്‍വേനിയ.
പെന്‍സില്‍വേനിയക്കു പുറമെ നെവാഡ, അരിസോണ സ്റ്റേറ്റുകളിലും ബൈഡന്‍ ആധിപത്യം നേടിക്കഴിഞ്ഞു.
20 ഇലക്ട്രല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ വിജയിച്ചാല്‍ തന്നെ തിരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് സ്വന്തമാകും. നിലവില്‍ ആകെയുള്ള 538 ഇലക്ടറല്‍ കോളജുകളില്‍ 253 എണ്ണം ബൈഡന്‍ നേടിയിട്ടുണ്ട്. 213 ആണ് എതിര്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ട്രംപിന് അനുകൂലമായത്.

അതേസമയം, നേരിയ ഭൂരിപക്ഷത്തില്‍ ബൈഡന്‍ ലീഡ് ചെയ്യുന്ന ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണുമെന്നാണ് അറിയുന്നത്.