Kerala
തദ്ദേശഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ നേഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു

തിരുവനന്തപുരം | തദ്ദേശഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ നേഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. 15,000 രൂപയായിരുന്നു ശമ്പളം 3,030 രൂപ വർദ്ധിപ്പിച്ച് 18,030 രൂപയായി ഉയർത്തി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 10,000 രൂപയായിരുന്ന ശമ്പളം.
2017 ൽ 5,000 രൂപ വർദ്ധിപ്പിച്ച് 15,000 രൂപയാക്കി ഉയർത്തിയിരുന്നു. ഇതാണിപ്പോൾ 18,030 ആയി വീണ്ടും വർദ്ധിപ്പിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 8,030 രൂപയുടെ വർദ്ധനവാണ് ഇവരുടെ ശമ്പളത്തിലുണ്ടായത്. ഇതു കൂടാതെ കോവിഡ് കാലത്ത് ഇവർക്ക് 1000 രൂപ പ്രത്യേക ഇൻസെന്റീവും നൽകിയിരുന്നു.
---- facebook comment plugin here -----