Connect with us

Kerala

അന്വേഷണം അധികാര പരിധിയില്‍ മതി; എവിടേയും കയറാമെന്ന് ഇ ഡി കരുതേണ്ട: ജയിംസ് മാത്യൂ

Published

|

Last Updated

കണ്ണൂര്‍ |  സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം. എം എല്‍ എ ജയിംസ് മാത്യൂ. എവിടേയും കയറി പരിശോധന നടത്താന്‍ ഇഡിക്കെന്താ കൊമ്പുണ്ടോയെന്ന് ചോദിച്ച എം എല്‍ എ നിയമസഭയുടെ അവകാശങ്ങള്‍ ഇ ഡി ലംഘിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇ ഡിയുടെ പ്രവര്‍ത്തനം നിയമസഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നു. അധികാര പരിധിയില്‍ നിന്നുകൊണ്ട് മാത്രം ഇ ഡി അന്വേഷിച്ചാല്‍ മതി. എവിടേയും കയറി പരിശോധിക്കാമെന്ന ധാരണ വേണ്ട. അതൊന്നും ഈ സംസ്ഥാനത്ത് നടക്കില്ല.

ഓരോ ഏജന്‍സികള്‍ക്കും ഭരണഘടനാനുസൃതമായ അധികാരങ്ങളുണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ചില അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്നുള്ളത് കൊണ്ട് എവിടേയും എന്തും കയറി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണോ? അതൊന്നും ഈ സംസ്ഥാനത്ത് നടക്കില്ല. ജനാധിപത്യ ബോധമുള്ള പൗരന്‍മാര്‍ ജീവിക്കുന്ന നാട്ടില്‍ ബി ജെ പിയല്ല ആര് അധികാരത്തില്‍ വന്നാലും അതൊന്നും അനുവദിച്ചുകൊടുക്കാനാവില്ലെന്നും ജയിംസ് മാത്യൂ കൂട്ടിച്ചേര്‍ത്തു.

 

 

Latest