Connect with us

Kerala

വീട് നിര്‍മാണത്തില്‍ ചട്ടലംഘനം; കെഎം ഷാജി എംഎല്‍എയുടെ അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി

Published

|

Last Updated

കോഴിക്കോട് |  പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ തീര്‍ത്ത്‌ വീണ്ടും അപേക്ഷിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.

വേങ്ങേരി വില്ലേജില്‍ കെ എം ഷാജി നിര്‍മ്മിച്ച വീടിന്‍രെ നിര്‍മാണത്തില്‍ നേരത്തെ കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയിരുന്നു. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എം ഷാജി പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്.

---- facebook comment plugin here -----

Latest