എം സി എ ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ്

Posted on: November 6, 2020 9:57 am | Last updated: November 6, 2020 at 9:57 am

തിരുവനന്തപുരം | സംസ്ഥാനത്തെ എ ഐ സി ടി ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം സി എ) റെഗുലർ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈൻ സ്‌പോട്ട് രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. എസ് സി/എസ് ടി വിഭാഗക്കാർക്ക് ഏഴിനും ജനറൽ വിഭാഗക്കാർക്ക് (എല്ലാ വിഭാഗക്കാർക്കും) 11നുമാണ് അലോട്ട്‌മെന്റ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അതത് ദിവസം www.lbscentre.kerala.gov.in ൽ രാവിലെ 10 മുതൽ മുന്ന് വരെ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി കോളജ് ഓപ്ഷൻ നൽകണം. സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടിയവർക്ക് എൻ ഒ സി നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ നിശ്ചിത തിയതിക്കുള്ളിൽ ഫീസ് അടച്ച് പ്രവേശനം നേടണം. ഫോൺ: 2560363, 364.