National
ഈ വര്‍ഷത്തെത് താന്‍ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പ്: നിതീഷ്
 
		
      																					
              
              
            പട്‌ന | ബിഹാറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് താന്‍ മത്സരിക്കുന്ന അവസാനത്തെതായിരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
പ്രചാരണത്തിന്റെ അവസാന ദിനമാണ് ഇന്ന്. മറ്റന്നാള്‍ തിരഞ്ഞെടുപ്പാണ്. എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് ഇത്.” അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ഘട്ടം മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്നത് ഈമാസം ഏഴിനാണ്. പത്തിനാണ് ഫലപ്രഖ്യാപനം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

