പാരീസ് | നമ്മുടെ സൗരയൂഥത്തില്‍ വിദ്യുത് കാന്തിക തരംഗങ്ങളുടെ സ്‌ഫോടനം ആദ്യമായി കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. സ്‌ഫോടനത്തിന്റെ പ്രഭവസ്ഥലവും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങളിലൊന്നിലേക്കുള്ള വെളിച്ചം വീശല്‍ കൂടിയാണിത്.
അതിതീവ്രമായ വേഗതയേറിയ റേഡിയോ തരംഗങ്ങളുടെ സ്‌ഫോടനത്തിന്റെ പ്രഭവകേന്ദ്രം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. റേഡിയോ തരംഗങ്ങളുടെ തീവ്രമേറിയ പുറന്തള്ളല്‍ ഏതാനും മില്ലിസെക്കന്‍ഡുകളാണുണ്ടാകുക. നമ്മുടെ പ്രപഞ്ചത്തിന് പുറത്തുനിന്നാണ് ഇവ രൂപംകൊള്ളുന്നത്.
നമ്മുടെ ക്ഷീരപഥത്തിനുള്ളില്‍ നിന്ന് തന്നെ റേഡിയോ തരംഗങ്ങളുടെ സ്‌ഫോടനമുണ്ടായെന്നാണ് കഴിഞ്ഞ ഏപ്രില്‍ 28ന് വിവിധ ടെലിസ്‌കോപുകളില്‍ കണ്ടെത്തിയത്.