പുതിയ ഐ20 വിപണിയിലെത്തിച്ച് ഹ്യൂണ്ടായ്; വില 6.79 ലക്ഷം മുതല്‍

Posted on: November 5, 2020 3:40 pm | Last updated: November 5, 2020 at 3:40 pm

ന്യൂഡല്‍ഹി | ഹ്യൂണ്ടായ് ഐ20 2020 ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.79 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. വിശാലമായ കാബിനാണ് വാഹനത്തിനുള്ളത്.

ഐ20 വിപണിയിലിറക്കി 12 വര്‍ഷത്തിന് ശേഷം വരുന്ന പുതിയ മോഡല്‍ എന്‍ജിന്‍, ഫീച്ചറുകള്‍, കാബിന്‍, വിശാലത തുടങ്ങിയവയിലെല്ലാം ഏറെ സവിശേഷതകളുണ്ട്. ഒറ്റ സ്പര്‍ശത്തില്‍ തുറക്കുന്ന ഇലക്ട്രിക് സണ്‍റൂഫുണ്ട്. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം പ്രദര്‍ശിപ്പിക്കുന്ന ഓക്‌സിബൂസ്റ്റ് എയര്‍ പ്യൂരിഫയര്‍ ഉണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

7 സ്പീഡ് ഡി സി റ്റി, ഐ വി റ്റി, ഐ എം റ്റി ആണ് വരുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സവിശേഷത. പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റാന്‍ ഗ്രേ, ഫീറി റെഡ്, സ്റ്റാറി നൈറ്റ്, മെറ്റലിക് കോപര്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

ALSO READ  എന്‍ടോര്‍ക് 125 മാര്‍വല്‍സ് അവഞ്ചേഴ്‌സ് എഡിഷന്‍ ഇറക്കി ടി വി എസ്