Connect with us

Kerala

ജെയിംസ് മാത്യു എം എല്‍ എയുടെ പരാതി; ഇ ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ നിയമസഭാ അവകാശ സമിതി നീക്കം

Published

|

Last Updated

തിരുവനന്തപുരം | എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരായ സി പി എം നീക്കം പുതിയ തലത്തിലേക്ക്. ഇ ഡി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ നിയമസഭാ അവകാശ സമിതി നീക്കം തുടങ്ങി. ലൈഫ് മിഷന്‍ പദ്ധതി തടസ്സപ്പെടുത്താന്‍ നീക്കമെന്ന് ആരോപിച്ച് ജെയിംസ് മാത്യു എം എല്‍ എ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അവകാശ സമിതിയുടെ നീക്കം.

ബിനീഷിന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡ് മനുഷ്യാവകാശ ലംഘനമാണെന്നും പാര്‍ട്ടി ആരോപിച്ചു. ഇ ഡിയുടെത് നിലവാരം കുറഞ്ഞ രാഷ്ട്രീയക്കളിയാണ്. എന്നാല്‍, അന്വേഷണത്തെ തടയാനോ എതിര്‍ക്കാനോ ശ്രമിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.