Connect with us

Kerala

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ ഡി സംഘം തുടരുന്നു; എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന അടിയന്തര യോഗം

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം രണ്ടാം ദിനവും റെയ്ഡ് തുടരുന്നതിനിടെ എ കെ ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം ചെരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരാണ് യോഗത്തിനെത്തിയിരിക്കുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നും റെയ്ഡ് നടത്തി വരികയാണ്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വെള്ളിയാഴ്ച ഹാാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് എകെജി സെന്ററില്‍ അടിയന്തര യോഗം ചേരുന്നത്.

ബിനീഷിന്റെ വീട്ടില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഭാര്യമാതാവും അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ എത്തിയതിന് പിന്നാലെ ഭാര്യയേയും കുട്ടിയേയും ഭാര്യാമാതാവിനേയും പുറത്തേക്ക് വിട്ടു. അവര്‍ കുട്ടിയേയും ബിനീഷിന്റെയും ഭാര്യയേയും ഒരു മുറിയില്‍ പൂട്ടിയിട്ടുവെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും കുടുബം പരാതിപ്പെട്ടിരുന്നു

Latest