Connect with us

Kozhikode

കോഴിക്കോട് രണ്ട് കിലോ സ്വർണം ജി എസ് ടി ഇൻ്റലിജൻസ് പിടികൂടി

Published

|

Last Updated

കോഴിക്കോട് | ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് മതിയായ രേഖകളില്ലാതെ വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കോഴിക്കോട് ഇന്റലിജൻസ് സ്ക്വാഡ്-1 പിടികൂടി.

രണ്ടു വ്യത്യസ്ത കേസുകളിൽ നിന്നായി 94,31,336 മൂല്യമുള്ള സ്വർണ്ണാഭരങ്ങൾക്ക് ജി എസ് ടി യിലെ 129 ആം വകുപ്പ് പ്രകാരം 6,60,194 രൂപ നികുതിയും പെനാൽടിയുമായി ഈടാക്കി.

ഫിറോസ് കാട്ടിൽ (ജോയിന്റ് കമ്മീഷണർ, ഇന്റലിജൻസ്), എം ദിനേശ് കുമാർ (ഡെപ്യൂട്ടി കമ്മീഷണർ, ഇന്റെലിജെൻസ്) എന്നിവരുടെ നിർദേശപ്രകാരം ഇന്റലിജൻസ് ഓഫീസർ കെ കൃഷ്ണകുമാർ, അസിസ്റ്റന്റ് ടാക്‌സ് ഓഫീസർമാരായ ദിനേശൻ, വി വി സന്തോഷ് കുമാർ ജീവനക്കാരനായ ഷൈജു എന്നിവരടങ്ങിയ ടീമാണ് സ്വർണം പിടിച്ചത്.

---- facebook comment plugin here -----