Connect with us

Covid19

ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിന്‍ ഫലം അടുത്ത മാസം

Published

|

Last Updated

ലണ്ടന്‍ | ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം അടുത്ത മാസം പുറത്തുവിടാന്‍ സാധ്യത. കൊറോണവൈറസിനെതിരായ പോരാട്ടത്തില്‍ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്‌സിന്‍ ആണ് ഓക്‌സ്‌ഫോഡിന്റെത്. അതേസമയം, ഫലം പുറത്തുവിട്ടാലും ജീവിതം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഫലം പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാക്‌സിന്‍ ട്രയല്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു. ഇതിന് ശേഷം ആരോഗ്യ അധികൃതര്‍ സസൂക്ഷ്മം വിശകലനം ചെയ്ത് രാഷ്ട്രീയ നേതൃത്വമാണ് പ്രഖ്യാപനം നടത്തുക.

ക്രിസ്മസിന് മുമ്പ് വാക്‌സിന്‍ ഫലം വരുമോയെന്നത് ഗവേഷകര്‍ തീര്‍ത്തുപറഞ്ഞിട്ടില്ല. മരുന്ന് കമ്പനിയായ ആസ്ട്രാസെനിക്കയുമായി സഹകരിച്ചാണ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ജനുവരിയിലാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ഓക്‌സ്‌ഫോഡ് ആരംഭിച്ചത്.

Latest