പാലാ നഗരസഭാ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

Posted on: November 4, 2020 7:38 pm | Last updated: November 4, 2020 at 7:38 pm

കൊച്ചി  | പാലാ നഗരസഭാ വാര്‍ഡുകള്‍ പുനര്‍നിര്‍ണയം ചെയ്യണമെന്ന് ഹൈക്കോടതി.നഗരസഭയിലെ ആറാം വാര്‍ഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചു കൊണ്ടുള്ള നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്

ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഇടപെടല്‍. ആറും പന്ത്രണ്ടും വാര്‍ഡുകള്‍ ഒഴിച്ചു നിര്‍ത്തി ബാക്കി വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കാനാണ് കോടതി നിര്‍ദേശം.