Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ബാധ്യത ഏറ്റെടുക്കില്ലെന്ന് ലീഗ് നേതൃത്വം

Published

|

Last Updated

കാസര്‍കോട് |  എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസില്‍ നിക്ഷേപകരുടെ ബാധ്യത ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് .ബാധ്യത ലീഗ് ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ ബാധ്യത തീര്‍ക്കേണ്ടത് കമറുദ്ദീനാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

കമറുദ്ദീന്‍ തന്നെയാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കേണ്ടത്. ഇതിന് 6 മാസത്തെ സമയം പാര്‍ട്ടി അനുവദിച്ചിട്ടിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കില്‍ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Latest