ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ദീപാവലി വില്‍പ്പന അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഓഫറുകള്‍ അറിയാം

Posted on: November 4, 2020 5:00 pm | Last updated: November 4, 2020 at 5:00 pm

ബെംഗളൂരു | ഫ്ളിപ്കാര്‍ട്ട് ബിഗ് ദീപാവലി 2020 സെയില്‍ ഇന്ന് അര്‍ധരാത്രി അവസാനിക്കും. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ഹെഡ്‌ഫോണ്‍, മറ്റ് ഇലക്ട്രോണിക്‌സ് അടക്കമുള്ളവക്ക് ആകര്‍ഷണീയ വിലക്കിഴിവാണുള്ളത്.

ഐഫോണ്‍ എക്‌സ്ആര്‍ (64ജിബി)ന് 39,999 രൂപയാണ് വില. എക്‌സ്‌ചേഞ്ച് ഓഫറായി 14,360 രൂപയുടെ കൂടി കിഴിവുണ്ടാകും. ആക്‌സിസ് ബേങ്ക് കാര്‍ഡിന് പത്ത് ശതമാനം കിഴിവും ലഭിക്കും. ഐഫോണ്‍ എസ്ഇ (64ജിബി) 32,999 രൂപക്ക് ലഭിക്കും.

സാംസംഗ് ഗാലക്‌സി എസ് 20+ന് 49,999 രൂപയാണ് ഇന്നത്തെ വില. സാംസംഗ് ഗാലക്‌സി നോട്ട് 10+ 59,999 രൂപക്ക് ലഭിക്കും. ഐഫോണ്‍ 11 പ്രോ 79,999 രൂപക്കും പോകോ എം2 പ്രോ 12,999 രൂപക്കും മോട്ടോ ജി9 9,999 രൂപക്കും ഇന്ന് ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും.