Connect with us

Kerala

പിന്നോക്കക്കാരെ സര്‍ക്കാര്‍ പിന്നില്‍ നിന്നു കുത്തി: വെളളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ |  മുന്നോക്ക സംവരണം നടപ്പാക്കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത് സര്‍ക്കാരിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. യോഗനാദത്തില്‍ മുഖപ്രസംഗത്തിലാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

വിദ്യാഭ്യാസ മേഖലയിലെ മുന്നോക്ക സംവരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരാണോ സര്‍ക്കാരാണോ എന്ന് മാത്രമേ ഇനിയറിയാനുള്ളൂവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറുമെന്നും ഇത് തിരുത്താന്‍ സര്‍ക്കാരിന് ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി മുഖപ്രസംഗത്തില്‍ പറയുന്നു.