ഞാന്‍ വിജയിച്ചു, ഇനി വോട്ടുകളൊന്നും എണ്ണേണ്ടതില്ല; പ്രഖ്യാപനവുമായി ട്രംപ്

Posted on: November 4, 2020 4:16 pm | Last updated: November 5, 2020 at 7:30 am

വാഷിങ്ടണ്‍ | അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയിച്ചതായി സ്വയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളൊന്നും ഇനി എണ്ണേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞു. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നുവെന്നും ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണുരുതെന്നാണ് ട്രംപിന്റെ ആവശ്യം.

വലിയ ആഘോഷങ്ങള്‍ക്ക് തയാറെടുക്കാന്‍ അനുയായികളെ ട്രംപ് ആഹ്വാനം ചെയ്തു. തനിക്ക് നല്‍കിയ നിര്‍ലോഭമായ പിന്തുണക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ആകെ 538 ഇലക്ടറല്‍ സീറ്റുകളില്‍ ഇതുവരെ 225 വോട്ടുകള്‍ ബൈഡനും 213 ട്രംപിനും ലഭിച്ചിട്ടുണ്ട്. 270 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്.