Connect with us

Kerala

സമയക്രമത്തെ ചൊല്ലി തര്‍ക്കം; അടിമാലിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു

Published

|

Last Updated

ഇടുക്കി | അടിമാലിയില്‍ ബസ് ഉടമ മറ്റൊരു ബസിലെ ജീവനക്കാരന്റെ കുത്തേറ്റു മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്(34)ആണ് മരിച്ചത്. ബസ് സര്‍വീസ് സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷ് ആണ് ബോബനെ കുത്തിയത്. ഇയാള്‍ക്കും പരുക്കേറ്റു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.