Connect with us

International

അവസാന വോട്ടും എണ്ണുന്നതുവരെ കാത്തിരിക്കൂ, നമ്മള്‍ വിജയിക്കാന്‍ പോവുകയാണ്: ബൈഡന്‍

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി തുടരുന്നതിനിടെ വിജയിക്കുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ജോ ബൈഡന്‍ ശുഭാപ്തി വിശ്വാസിയാണ് താനെന്ന് ഡെലവെറില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ ബൈഡന്‍ പറഞ്ഞു. തന്നെ പിന്തുണക്കുന്നവരോട് അദ്ദേഹം കൃതജ്ഞത പ്രകടിപ്പിച്ചു.

“അവസാന വോട്ടും എണ്ണുന്നതുവരെ എല്ലാവരും കാത്തിരിക്കണം. ഇപ്പോള്‍ ഒരു തീരുമാനത്തിലെത്താന്‍ നമുക്കാവില്ല. അരിസോണ, വിസ്‌കോണ്‍സിനെ, മിഷിഗണ്‍ എന്നിവയെക്കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. നമ്മള്‍ പെന്‍സില്‍വാനിയ വിജയിക്കാന്‍ പോവുകയാണ്. പക്ഷെ എണ്ണിത്തീരാന്‍ ഇനിയും സമയമെടുക്കും.ഇപ്പോഴും ജോര്‍ജിയയില്‍ പോരാട്ടമാണ്. വിശ്വാസം നഷ്ടപ്പെടാതെ കാത്തിരിക്കൂ. നമ്മള്‍ വിജയിക്കാന്‍ പോവുകയാണ്.” ബൈഡന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest