വലിയ ആഘോഷങ്ങള്‍ക്ക് തയാറെടുക്കുക: ട്രംപ്‌

Posted on: November 4, 2020 1:02 pm | Last updated: November 4, 2020 at 3:27 pm

വാഷിങ്ടണ്‍ | വലിയ ആഘോഷങ്ങള്‍ക്ക് തയാറെടുക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്ത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വീണ്ടും അധികാരത്തിലെത്തുന്നതിന്റെ സൂചനകള്‍ ട്രംപ് നല്‍കിയത്. തനിക്ക് നല്‍കിയ നിര്‍ലോഭമായ പിന്തുണക്ക് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

ആകെ 538 ഇലക്ടറല്‍ സീറ്റുകളില്‍ ഇതുവരെ 225 വോട്ടുകള്‍ ബൈഡനും 213 ട്രംപിനും ലഭിച്ചിട്ടുണ്ട്. 270 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്.