Connect with us

Kerala

ബിനീഷിന്റെ വീട്ടിലും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്

Published

|

Last Updated

തിരുവനന്തപുരം | ബെംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. സുഹൃത്തുക്കളുടെ തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും റെയ്ഡ്
നടത്തിയിട്ടുണ്ട്. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനസിന്റെ കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ണാടക പോലീസും സി ആര്‍ പി എഫും ഇ ഡി സംഘത്തിനൊപ്പമുണ്ട്.

ബിനീഷ് കോടിയേരിയുടെ പണമിടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. ഇ ഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബേങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് അടിസ്ഥാനം. കേരളത്തിലെ ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇ ഡി അന്വേഷണം നടക്കുന്നുണ്ട്.

Latest