Connect with us

Saudi Arabia

ഉംറ: മസ്ജിദുല്‍ ഹറമില്‍ വിതരണം ചെയ്തത് ഒരു മില്യണ്‍ സംസം ബോട്ടിലുകള്‍

Published

|

Last Updated

മക്ക | ഉംറ തീര്‍ത്ഥാടകര്‍ക്കായി മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിയില്‍ ഹറം കാര്യ വകുപ്പ് ഒരു മില്യണ്‍ സംസം ബോട്ടിലുകള്‍ വിതരണം ചെയ്തതായി ഹറമിലെ സംസം വാട്ടറിംഗ് അതോറിറ്റി ഡയറക്ടര്‍ അഹ്മദ് അല്‍-നദ്വി പറഞ്ഞു

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഹറം പള്ളിയില്‍ ഉണ്ടായിരുന്ന വലിയ കാനുകള്‍ എടുത്തു മാറ്റുകയും,സംസം ശേഖരിച്ചിരുന്ന പൈപ്പുകളും അടക്കുകയും ചെയ്തിരുന്നു .ഇതിന് പകരമായാണ് സംസം വെള്ളം പ്ലാസ്റ്റിക്ക് ബോട്ടിലുകലീലാക്കി വിതരണം ചെയ്യുന്നത്. സംസം പുണ്യ ജലവിതരണം സുഖകരമാക്കുന്നതിനായി പ്രത്യേക ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത് .പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും പുണ്യ ജല വിതരണത്തിന് കൂടുതല്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

Latest