Connect with us

National

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ 53.51 ശതമാനം പോളിംഗ്

Published

|

Last Updated

ബീഹാറിലെ സിവാനിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയ 109 വയസ്സുകാരിയെ ഐടിബിടി ജവാന്മാര്‍ പോളിംഗ് ബൂത്തിലെത്താന്‍ സഹായിക്കുന്നു.

പാറ്റ്‌ന | ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 53.51 ശതമാനം പോളിംഗ്. 2.85 ലക്ഷം സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രണ്ടാം ഘട്ടത്തില്‍ ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഉള്‍പ്പെടെ 1463 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 932 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിരുന്നു. 1.9 ലക്ഷ ലക്ഷം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ചിരുന്നത്. 3712 വെബ് കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിരുന്നു.

ബീഹാറില്‍ ഇന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 420 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 65.22 കോടി രൂപ ഇതിനകം പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Latest