ഉബറില്‍ ഇനി ഇ റിക്ഷകളും; ആദ്യ ഘട്ടം ഡല്‍ഹിയില്‍

Posted on: November 3, 2020 4:48 pm | Last updated: November 3, 2020 at 4:48 pm

ന്യൂഡല്‍ഹി | ഇ റിക്ഷകളെയും തങ്ങളുടെ ഭാഗമാക്കി ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമായ ഉബര്‍. രാജ്യത്ത് ആദ്യമായി ഡല്‍ഹിയിലാണ് ഈ സംവിധാനം ഉബര്‍ ഒരുക്കിയത്. ഡല്‍ഹിയില്‍ 100 ഇ റിക്ഷകളെ ഉബറിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഡല്‍ഹി മെട്രോയുടെ 26 സ്‌റ്റേഷനുകളിലാണ് ഉബര്‍ ഇ റിക്ഷകളുണ്ടാകുക. ഇന്ന് മുതല്‍ ഉബറില്‍ ഇ റിക്ഷകള്‍ ബുക്ക് ചെയ്യാം. അശോക് പാര്‍ക് മെയ്ന്‍, ദാബ്രി മോര്‍, ഇ എസ് ഐ ബാസൈദാര്‍പൂര്‍ അടക്കമുള്ള ബ്ലൂ ലൈന്‍ സ്റ്റേഷനുകളില്‍ സൗകര്യം ലഭ്യമാണ്.

ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന ചുവടുവെപ്പാണിത്. മാത്രമല്ല, പ്രകൃതിസൗഹൃമാകുന്നതിന്റെ ഭാഗം കൂടിയാണിത്. 2019ല്‍ ഇത്തരമൊരു പദ്ധതി ബെംഗളൂരുവില്‍ നടപ്പാക്കാന്‍ യുലുവുമായി ഉബര്‍ കൈകോര്‍ത്തിരുന്നു.

ALSO READ  ഫ്ളിപ്കാര്‍ട്ടില്‍ ഇനി മൊത്തക്കച്ചവടവും