പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ.ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു

Posted on: November 2, 2020 11:28 pm | Last updated: November 3, 2020 at 8:37 am

ചെന്നൈ | പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി എന്‍ കൃഷ്ണന്‍(92) അന്തരിച്ചു. . വയലിനില്‍ നാദവിസ്മയം സൃഷ്ടിച്ച കൃഷ്ണന്‍, രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തില്‍ അധികം കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, കൃഷ്ണന്റെ സഹോദരിയാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം വയലിന്‍ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍.
പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.