Connect with us

National

ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍ |കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഹിസ്ബുള്‍ കമാന്‍ഡര്‍ സെയ്ഫുള്ളയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മെയ് മാസത്തില്‍ റിയാസ് നായികു കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുള്ളയുടെ തലവനായ ആളാണ് സെയ്ഫുള്ള. സൈന്യത്തിനെതിരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പ്രതിയാണ്. കശ്്മീരിലെ കൊടുംകുറ്റവാളികളില്‍ പ്രധാനിയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ആളാണ് സെയ്ഫുള്ള.

ഭീകരവാദത്തിനെതിരായ വലിയ വിജയമാണിതെന്ന് പോലീസ് പറഞ്ഞു. തെക്കന്‍ കശ്മീരില്‍നിന്ന് ശ്രീനഗറിലേക്ക് സെയ്ഫുള്ള എത്തിയിട്ടുണ്ടെന്നും ഒരു വീട്ടില്‍ ഒളിവിലുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

Latest