Connect with us

Kerala

ശിവശങ്കറിന്റെ ബിനാമി സ്വത്തുക്കള്‍ക്കായി ഇ ഡി അന്വേഷണം തുടരുന്നു

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ബിനാമി സ്വത്തുകള്‍ കണ്ടെത്താന്‍ ഇ ഡി പരിശോധന വ്യാപകമാക്കി. ലൈഫ് മിഷന്‍ പദ്ധതിയിലടക്കം ശിവശങ്കരന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇന്നലെ യുണിടാക്ക് എം ഡി സന്തോഷ് ഈപ്പനില്‍ നിന്നും ലൈഫ് മിഷന് സി ഇ ഒ യു വി ജോസില്‍ നിന്നും മൊഴിയെടുത്തിരുന്നു. നാലര കോടിക്ക് മുകളില്‍ ലൈഫില്‍ കമ്മീഷന്‍ നല്‍കിയതായി നേരത്തെ സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇതില്‍ ശിവശങ്കരന് എന്തെങ്കിലും കിട്ടിയോയെന്നാണ് പ്രധാനമായും ചോദിച്ചത്.

കൂടാതെ കെ എസ് ഇ ബി ചെയര്‍മാനായിരുന്ന കാലത്ത് ശിവശങ്കരന്‍ നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. രാജ്യത്തിന് അകത്തും പുറത്തും ശിവശങ്കരന് നിക്ഷേപമുള്ളതായി ഇ ഡി സംശയിക്കുന്നു. കോയമ്പത്തൂരില്‍ ജര്‍മന്‍ കമ്പനി നടത്തുന്ന കാറ്റാടി പാടത്തിലും ശിവശങ്കരന്‍ നിക്ഷേപം നടത്തിയോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. കാറ്റാടി പാടത്ത് നിക്ഷേപം നടത്തുന്നതിനെ കുറിച്ച് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിരുന്നതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ വിദേശത്തെ ബിനാമി ഇടപാടുകളും അന്വേഷണത്തിലാണ്.

 

Latest