Covid19
തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നു

ചെന്നൈ | നവംബര്‍ 16 മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കൊളജുകളും തുറന്നുപ്രവര്‍ത്തിക്കും. സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ഥികളാണ് ഹാജരാകേണ്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.
ഇതിന് ഒരാഴ്ച മുമ്പ് തിയേറ്ററുകള്‍ക്ക് തുറക്കാം. 50 ശതമാനം ശേഷിയോടെയാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക. നവംബര്‍ പത്ത് മുതല്‍ മൃഗശാലകള്‍, അമ്യൂസ്‌മെന്റ്- എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, മ്യൂസിയം തുടങ്ങിയവയും തുറക്കും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇത്. നവംബര്‍ 16 മുതല്‍ മത, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളും അനുവദിക്കും. വിവാഹം, സംസ്‌കാരം തുടങ്ങിയ ചടങ്ങുകള്‍ക്ക് 100 പേര്‍ക്ക് വരെ പങ്കെടുക്കാം.
---- facebook comment plugin here -----