ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ഇ ഡി ചോദ്യം ചെയ്യുന്നു

Posted on: October 31, 2020 10:54 am | Last updated: October 31, 2020 at 1:19 pm

കൊച്ചി | ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. ഇന്ന് ഹാജരാകാന്‍ യു വി ജോസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു.

ലൈഫ്മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ യുണിടാക്കിന് കരാര്‍ നല്‍കാന്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ്‌ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് യു വി ജോസിനെ ചോദ്യം ചെയ്യുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐയാണ് നേരത്തെ യു വി ജോസിനെ ചോദ്യം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത് യു വി ജോസ് ആയിരുന്നു.

നേരത്തെ, ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ നല്‍കുന്നതിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണില്‍ ഒന്ന് ശിവശങ്കറിന് നല്‍കിയിരുന്നു എന്ന് ഇഡി കണ്ടെത്തിയിരുന്നു.