കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം

Posted on: October 31, 2020 10:30 am | Last updated: October 31, 2020 at 1:19 pm

ന്യൂഡല്‍ഹി  | കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരില്‍ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും.

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായി.