കുതിരാനില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് ഒരു മരണം

Posted on: October 31, 2020 7:01 am | Last updated: October 31, 2020 at 9:24 am

തൃശൂര്‍ | കുതിരാനില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്.

മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. നാലു ചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്.