Connect with us

Gulf

കൊവിഡ്; സഊദിയില്‍ ഇന്ന് 20 മരണം, 404 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് മരണനിരക്കില്‍ വെള്ളിയാഴ്ച വര്‍ധന രേഖപ്പെടുത്തി. ചികിത്സയിലായിരുന്ന 20 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 5,383 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 കുട്ടികള്‍, 338 മുതിര്‍ന്നവര്‍, 16 പ്രായം ചെന്നവര്‍ അടക്കം 398 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 404 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,33,409 ആയി ഉയര്‍ന്നിട്ടുണ്ട്. 96.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നേടിയവരുടെ നിരക്ക്.

ചികിത്സയില്‍ കഴിയുന്ന 8,088 രോഗികളില്‍ 766 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊവിഡ് സ്രവ പരിശോധനകളുടെ എണ്ണം 80 ലക്ഷം പൂര്‍ത്തിയായതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.