Connect with us

Kerala

സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്ന് സമ്മതിച്ച് ശിവശങ്കര്‍

Published

|

Last Updated

കൊച്ചി |  നയതന്ത്ര ബാഗേജ് വഴിയെത്തിയ അനധികൃത സ്വര്‍ണം വിട്ടുകിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെവിളിച്ചു.

ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യം ശിവസങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അറസ്റ്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്നു

സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണിത്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതിനും ശിവശങ്കറിന് പങ്കുളളതായി ഇ ഡി പറയുന്നു.

അതിനാല്‍ തന്നെ ഇടപാടില്‍ ശിവശങ്കറിന് പങ്കുളളതായി സംശയിക്കുന്നുവെന്നും ഇ ഡി വ്യക്തമാക്കുന്നു. ഇന്നലെ രാത്രി പത്തോടെയാണ് ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിന് മുമ്പ് മണിക്കൂറുകള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.