ലോകത്തെ കൊവിഡ് മരണങ്ങള്‍ 11.80 ലക്ഷത്തിലേക്ക്

Posted on: October 29, 2020 8:05 am | Last updated: October 29, 2020 at 6:06 pm

വാഷിംഗ്ടണ്‍ ഡിസി |  ലോകത്തെ കൊവിഡ് മരണങ്ങള്‍ 11.80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,178,527 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

24 മണിക്കൂറിനിടെ 502,617 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആഗോള വ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 44,739,920 ആയി ഉയര്‍ന്നു.

7,104 മരണങ്ങളാണ് പുതിയതായി ഉണ്ടായത്. 32,718,025 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 10,843,368 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 81,181 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെയും വേള്‍ഡോ മീറ്ററിന്റെയും കണക്കുകള്‍ പ്രകാരമാണിത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ബ്രിട്ടന്‍ മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.