സമ്മര്‍ദം ഫലം കണ്ടു; പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന്

Posted on: October 28, 2020 4:42 pm | Last updated: October 28, 2020 at 6:17 pm

പത്തനംതിട്ട |  കോണ്‍ഗ്രസ് ഏറ്റെടുത്ത പത്തനംതിട്ട യുഡിഎഫ് ജില്ലാകമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന്. കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസ് ചെയര്‍മാന്‍ ആകും. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ പിജെ ജോസഫ് പക്ഷം കൈയാളിയിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു.

കോണ്‍ഗ്രസിലെ എം ഷംസുദ്ദീനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന്റെത്തിന് വഴങ്ങി ഒടുവില്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം കേരളാകോണ്‍ഗ്രസിന് വിട്ട് നല്‍കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം നേരത്തെ ചെയര്‍മാനായി പ്രഖ്യാപിച്ച ഷംസുദ്ദീന്‍ കണ്‍വീനര്‍ ആകും.