ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Posted on: October 28, 2020 7:16 am | Last updated: October 28, 2020 at 3:08 pm

കൊച്ചി |  തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എന്‍ഫോഴ്‌മെന്റ് കേസുകളിലാണ് കോടതി വിധി പറയുക. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും ശിവശങ്കര്‍ പറയുന്നു. തന്നെ ജയിലിലടക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ആസൂത്രിത നീക്കമെന്നും അദ്ദേഹം കോടതില്‍ വിവരിച്ചിട്ടുണ്ട്.