തദ്ദേശ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷന്‍-ഡിജിപി യോഗം തിങ്കളാഴ്ച

Posted on: October 27, 2020 8:52 pm | Last updated: October 28, 2020 at 8:13 am

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍-ഡിജിപി കൂടിക്കാഴ്ച അടുത്ത തിങ്കളാഴ്ച നടക്കും. തിരഞ്ഞെടുപ്പ് എത്ര ഘട്ടത്തില്‍ നടത്തണമെന്ന് കൂടിക്കാഴ്ചയില്‍ തീരുമാനമാകും. തിയതി സംബന്ധിച്ചും ഏകദേശ ധാരണ ഉണ്ടാകും.

തദ്ദേശഭരണ തിരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള സാധ്യതകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടുന്നത്. . സുരക്ഷാ കാര്യങ്ങളാല്‍ പോലീസ് ഭിന്നാഭിപ്രായം പറഞ്ഞാല്‍ മാത്രമെ മറിച്ചൊരു തീരുമാനം ഉണ്ടാകു.

അതേസമയം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാരണം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം കിട്ടിയില്ലെന്ന പരാതികള്‍ പരിഗണിച്ചാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. തിയതി ഉടന്‍ പ്രഖ്യാപിക്കും.