പത്തനംതിട്ടയില്‍ 24 പേര്‍ക്ക് കൂടി; 153 പേര്‍ രോഗമുക്തരായി

Posted on: October 26, 2020 9:45 pm | Last updated: October 26, 2020 at 9:45 pm

പത്തനംതിട്ട | ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരീകരിച്ചു. ഇതിനോടൊപ്പം 153 പേര്‍ രോഗമുക്്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇ

തില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ആകെ 21129 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയുടെ ഇന്ന് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് എട്ട് ശതമാനമാണ്.