‘മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ച്കൂടി ഉത്തരവാദിത്വം കാണിക്കണം’; അര്‍ണബിനെതിരെ കടുത്ത വിമര്‍ശവുമായി സുപ്രീം കോടതി

Posted on: October 26, 2020 8:22 pm | Last updated: October 27, 2020 at 7:53 am
അര്‍ണബ് ഗോസ്വാമി

ന്യൂഡല്‍ഹി | റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കടുത്ത വിമര്‍ശവുമായി സുപ്രീംകോടതി. അര്‍ണബ് മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല, സമൂഹത്തിലെ സമാധാനവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. നിലവില്‍ ടിആര്‍പി തട്ടിപ്പ് കേസിലും റിപ്പബ്ലിക് ടിവി അന്വേഷണം നേരിടുന്നുണ്ട്.