അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച നടി കേന്ദ്ര മന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

Posted on: October 26, 2020 3:52 pm | Last updated: October 26, 2020 at 6:14 pm
അനുരാഗ് കശ്യപിനെതിരെ പീഡനമാരോപണമുന്നയിച്ച നടി ആർ പി ഐയിൽ അംഗത്വമെടുക്കുന്നു

മുംബൈ | സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച നടി കേന്ദ്ര മന്ത്രി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയിലാണ് നടി ചേര്‍ന്നത്.

അത്താവലെയുടെ സാന്നിധ്യത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് നടിയോട് നന്ദിയുണ്ടെന്നും അവരെ സ്വാഗതം ചെയ്യുന്നതായും കേന്ദ്ര മന്ത്രി പ്രതികരിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് കശ്യപിനെതിരെ ബോളിവുഡ് നടി ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയനിലപാടുകള്‍ക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്. സിനിമാ മേഖലയില്‍ കേന്ദ്രത്തിനെതിരെ രംഗത്തുവരുന്ന വിരലിലെണ്ണാവുന്നവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.