മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ്

Posted on: October 26, 2020 2:50 pm | Last updated: October 26, 2020 at 4:49 pm

മുംബൈ | മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഫട്‌നാവിസ് ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ 141,001 പേര്‍ കൊവിഡ് പോസിറ്റീവായി സംസ്ഥാനത്തുണ്ട്. ഇതുവരെ 43,264 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ALSO READ  ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 78,761 കൊവിഡ് കേസുകള്‍; ലോകത്ത് ആദ്യം