ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ 29 മുതല്‍

Posted on: October 25, 2020 6:27 pm | Last updated: October 25, 2020 at 6:27 pm

ന്യൂഡല്‍ഹി | ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ഈ മാസം 29 മുതല്‍ നവംബര്‍ നാല് വരെ. ഈയടുത്താണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്‌സ് സെയില്‍ അവസാനിച്ചത്. ഈ മാസം 17 മുതല്‍ 21 വരെയായിരുന്നു മഹാമേള. നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് ദസറ സ്‌പെഷ്യല്‍ ഉണ്ട്. 28 വരെയാണ് ഈ വില്‍പ്പന.

ബിഗ് ബില്യന്‍ ഡെയ്‌സിനെ പോലെ വിവിധ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവോടെ മഹാമേളയായിരിക്കും ബിഗ് ദീപാവലി സെയിലും. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഈ ഓഫറുകള്‍ നേരത്തേ ലഭിക്കും. ബേങ്ക് ഓഫറുകള്‍, ചെലവില്ലാത്ത ഇ എം ഐ, ഡിസ്‌കൗണ്ട് തുടങ്ങിയവയുമുണ്ടാകും.

ഈ മാസം 29ന് അര്‍ധരാത്രി മുതല്‍ പ്ലസ് അംഗങ്ങള്‍ക്ക് ബിഗ് ദീപാവലി സെയിലും ലഭിക്കും. ആക്‌സിസിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വില്‍ അധിക ചെലവില്ലാത്ത ഇ എം ഐയും ലഭ്യമാണ്.

ALSO READ  ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും വില്‍പ്പന മേള; വിവിധ ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍